ചുറ്റുമുള്ള യാഥാര്‍ത്ഥ്യം തന്നെ അയുക്തികവും അപഹാസ്യവുമാകുന്ന സമകാലികജീവിതസാഹചര്യത്തെയും അതിനെ നിര്‍ണ്ണയിക്കുന്ന അധികാരത്തെയും സൂക്ഷ്മവും നിശിതവുമായി വിചാരണ ചെയ്യുന്നതിന് അതേ വിധത്തിലുള്ള ഒരപരലോകം ഈ നോവലില്‍ നിര്‍മ്മിക്കപ്പെടുന്നു. അധികാരം നിലനിര്‍ത്താനുള്ള ജുഗുപ്സാവഹമായ അനുഷ്ഠാനങ്ങളില്‍ നാം ഇരകളോ കാണികളോ ആക്കപ്പെടുന്നു. ശ്ലീലവും അശ്ലീലവും വേര്‍തിരിക്കാനാവാത്ത ഭാഷയുടെ ആഭിചാരത്തിലൂടെ, ദാരുണവും ഒപ്പം പരിഹാസ്യവുമായ ആചാരങ്ങളെയും അധികാരത്തിന്റെ ഗൂഢാലോചനകളെയും കൂസലില്ലാതെ വെളിപ്പെടുത്തുന്ന ഈ നോവല്‍ സംഭവിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാവാം. ‘കോവര്‍ മനുഷ്യര്‍’. സുരേഷ് പി തോമസ്. ഡിസി ബുക്സ്. വില 135 രൂപ.
കോവര്‍ മനുഷ്യര്‍
