കാക്കനാട്ടെ എൻസിസി ക്യാമ്പിനിടെയുണ്ടായ ഭക്ഷ്യവിഷബാധയെ ചൊല്ലിയുള്ള സംഘർഷത്തിൽ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. പ്രതികളെ ശിക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെച്ചൊഴിയണമെന്നും പ്രതികൾക്കെതിരെ കേരള പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും പൊലീസും സർക്കാരും സമ്മർദങ്ങള്‍ക്ക് വഴങ്ങി ഒത്തുതീർപ്പിന് ശ്രമിച്ചാല്‍ നീതിക്കായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മുതല്‍ പ്രധാന അധ്യാപകന് വരെയും പ്രാദേശിക പൊലീസ് വരെയും തങ്ങളുടെ ഡ്യൂട്ടി മറന്നത് നാണക്കേടാണെന്നുമാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
എൻസിസി ക്യാമ്പിനിടെയുണ്ടായ സംഘർഷത്തിൽ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
