പത്മജ വേണുഗോപാൽ കേസ് കൊടുക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഞാനുൾപ്പെടെയുള്ള കോൺഗ്രസുകാരാണ് പത്മജക്കെതിരെ കേസുകൊടുക്കേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍. പത്മജ വേണുഗോപാലിന്റെ പിതൃത്വത്തെ കുറിച്ച് താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും, കെ കരുണാകരൻ്റെ ഏറ്റവും വലിയ മൂല്യമായ മതേതര പാരമ്പര്യം അവകാശപ്പെടാൻ പത്മജയ്ക്കിനി കഴിയില്ലെന്നാണ് താന്‍ പറഞ്ഞതെന്നും, കെ കരുണാകരൻ്റെ ആ രാഷ്ട്രീയ പിതൃത്വം മുരളീധരനാണ് അവകാശപ്പെടാന്‍ സാധിക്കുകയെന്നും രാഹുൽ വ്യക്തമാക്കി.
വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
