സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്ക് വേഗത്തില്‍ പ്രതികരണം അറിയിക്കാന്‍ കഴിയുന്ന ഫീച്ചറുമായി വാട്സ്ആപ്പ്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി കൊണ്ടുവരുന്ന ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ‘സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലെ ക്വിക്ക് റിയാക്ഷന്‍ ഫീച്ചര്‍’ അടുത്ത അപ്ഡേറ്റില്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ക്ക് വേഗത്തില്‍ പ്രതികരണങ്ങള്‍ അറിയിക്കാന്‍ കഴിയും. പുതിയ ഫീച്ചര്‍ ആപ്പില്‍ സ്റ്റാറ്റസ് സ്‌ക്രീനില്‍ തന്നെ ദൃശ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ക്ക് എളുപ്പത്തില്‍ ഫീഡ്ബാക്കുകള്‍ അറിയിക്കാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍. ഈ പ്രതികരണങ്ങള്‍ പൂര്‍ണ്ണമായും സുരക്ഷിതവും സ്വകാര്യവുമായിരിക്കും. വാട്സ്ആപ്പ് ഐഒഎസ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ എത്തുന്നതയും റിപ്പോര്‍ട്ടുണ്ട്. ഇത് ചാനല്‍ അപ്‌ഡേറ്റുകളില്‍ വ്യൂ കൗണ്ട് ട്രാക്ക് ചെയ്യാന്‍ അനുവദിക്കുന്നതാണ്. ആരൊക്കെയാണ് ഓണ്‍ലൈനില്‍ ഉള്ളതെന്ന് ഉപയോക്താവിനെ അറിയിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫീച്ചര്‍ ഇപ്പോള്‍ ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് ലഭ്യമാണ്.