രാഹുല്‍ ഗാന്ധിയുടെ നിരീക്ഷണം ചരിത്രപരമായി ശരിയായിരിക്കാം ഭരണഘടന അംഗീകരിക്കുന്ന വേളയില്‍ അതിന്റെ പോരായ്മയായി ഗോള്‍വള്‍ക്കറടക്കം ചൂണ്ടിക്കാട്ടിയത് അതില്‍ മനുസ്മൃതിയുടേതായി ഒന്നുമില്ലെന്നാണ് എന്നാല്‍ അക്കാലത്ത് നിന്ന് ആര്‍എസ്എസ് ഏറെ മുന്നോട്ട് വന്നുകഴിഞ്ഞെന്നാണ് താന്‍ കരുതുന്നതെന്ന് ശശി തരൂര്‍ വ്യക്തമാക്കി. ഭരണഘടന വിവാദം ചൂടുപിടിച്ചതിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് ആര്‍എസ്എസിനെയും ബിജെപിയും രാഹുല്‍ ഗാന്ധി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. രണ്ട് കൂട്ടര്‍ക്കും ഭരണഘടനയല്ല മനുസ്മൃതിയാണ് വേണ്ടതെന്നും ദരിദ്രരയെും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും അടിമകളാക്കാനാണ് നീക്കമെന്നും ആര്‍എസ്എസിന്റെ സ്വപ്നം നടക്കില്ലെന്നും രാഹുല്‍ എക്സില്‍ കുറിച്ചിരുന്നു.
രാഹുല്‍ഗാന്ധിയെ തിരുത്തി ശശി തരൂര്‍
