എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ കൂടുതൽ സ്ഥലങ്ങളിൽ പ്രതിഷേധ ബാനർ.പത്തനംതിട്ട പ്രമാടം പഞ്ചായത്ത് ഓഫിസിന് മുന്നിൽ ബാനർ വച്ചു.കുടുംബ കാര്യത്തിനുവേണ്ടി ഭക്തരെ പിന്നിൽ നിന്നു കുത്തി,പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരൻ നായർ എന്നാണ് പരിഹാസം.100 മീറ്ററിന് സമീപമാണ് 681 നമ്പർ കരയോഗം.പത്തനംതിട്ട വെട്ടിപ്രം കരയോഗ കെട്ടിടത്തിന് മുന്നിലാണു ഇന്നലെ ആദ്യം ബാനര്‍ പ്രത്യക്ഷപ്പെട്ടത്.