തെലങ്കാനയിൽ ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമായി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അഴിമതിയും കുടുംബാധിപത്യവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ തെലങ്കാന ഭരിക്കുന്ന കെസിആറിന്റെ നേതൃത്വത്തിലുള്ള ബിആർഎസ് പാർടി ഭരണത്തെ രൂക്ഷമായി വിമർശിച്ചാണ് അദ്ദേഹം സംസാരിച്ചത്.
അതോടൊപ്പം കോൺഗ്രസിന്റേയും വിവിധ ദ്രാവിഡ സംഘടനകളുടെയും ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം.രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെയാണ് കോൺഗ്രസിന്റെ പ്രതിഷേധം.