മൈക്രോ എസ്‌യുവി വിഭാഗത്തില്‍ ടാറ്റ പഞ്ച്, സിട്രോണ്‍ സി3, റെനോ കൈഗര്‍, നിസാന്‍ മാഗ്നൈറ്റ് തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാന്‍ കാസ്പര്‍ അടുത്ത വര്‍ഷമെത്തും. ജന്മനാടായ ദക്ഷിണ കൊറിയയില്‍ അരങ്ങേറിയ ഈ കുഞ്ഞന്‍ എസ്യുവി, വൈകാതെ ഇന്ത്യയടക്കമുള്ള വിപണികളിലും വില്‍പനയ്‌ക്കെത്തുമെന്നാണ് സൂചന. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന ന്യൂഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ വാഹനത്തെ കമ്പനി പ്രദര്‍ശിപ്പിക്കും. മൈക്രോ എസ്‌യുവി സെഗ്മെന്റിലേക്ക് എത്തുന്ന വാഹനത്തിന് 5 ലക്ഷം രൂപയില്‍ താഴെയായിരിക്കും വില. കാസ്പറിനു കരുത്തേകുക ഗാന്‍ഡ് ഐ 10 നിയൊസിലെ 1.2 ലീറ്റര്‍, നാലു സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് എന്‍ജിനാവും. 83 ബിഎച്ച്പി വരെ കരുത്തും 114 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുന്നത്. 2023 ലോ 2024 ലോ ‘കാസ്പറി’ന്റെ വൈദ്യുത പതിപ്പും വില്‍പനയ്‌ക്കെത്തിയേക്കും.