നസ്ലിനും മമിതയും നായികാനായന്മാരായി എത്തിയ ചിത്രം ‘പ്രേമലു’വിന് വന്‍ പ്രേക്ഷക പ്രീതിയാണ് ദിവസങ്ങള്‍ കഴിയുന്തോറും ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രേമലു റിലീസ് ചെയ്തിട്ട് നാല് ദിവസങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ആദ്യ ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ഇതുവരെ നേടിയ ബോക്‌സ് ഓഫീസ് കണക്കുകളാണ് പുറത്തുവരുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ നിന്നും 1.85 കോടി അടുപ്പിച്ചാണ് തിങ്കളാഴ്ച പ്രേമലു സ്വന്തമാക്കിയത്. ആകെ മൊത്തം 12.5 കോടി നേടിയെന്ന് ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു. മുന്‍വിധികളെ മാറ്റിമറിച്ച പ്രേമലു ആദ്യ ദിനം നേടിയത് 90 ലക്ഷത്തോളം രൂപയാണ്. രണ്ടാം ദിനം 1.9 കോടി നേടിയപ്പോള്‍ മൂന്നാം ദിനം 2.70 കോടി രൂപയും ചിത്രം സ്വന്തമാക്കി. മൂന്നാം ദിവസത്തില്‍ 1.85കോടിയും ഈ യുവ താര ചിത്രം സ്വന്തമാക്കി. ഈ വാരം അവസാനിക്കുമ്പോഴേക്കും ഏകദേശം ഇരുപത് കോടി അടുപ്പിച്ച് പ്രേമലു നേടുമെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, കേരളത്തിലെ ഭൂരിഭാഗം തിയറ്ററുകളിലും ഹൗസ് ഫുള്‍ ഷോകളാണ് നടന്നുകൊണ്ടിരിക്കുന്നത്.