ഭൂമിയിലെ ഏറ്റവും നല്ല കുട്ടിയെ കണ്ടെത്തുവാന്‍ ദൈവം അയച്ച തായിരുന്നു ആ മാലാഖയെ തൂമഞ്ഞിന്‍ ചിറകുകളുമായി, തൊങ്ങലു കള്‍ തൂങ്ങുന്ന ഉടുപ്പുമായി സ്വര്‍ഗത്തില്‍നിന്നുമെത്തിയ മാലാഖയുടെ അന്വേഷണം അവസാനിച്ചത് നന്ദനമോളിലാണ്. എന്നാല്‍, മാലാഖ യുടെ നക്ഷത്രത്തലയുള്ള മാന്ത്രികവടികൊണ്ട് നന്ദന ഒരു കുറുമ്പൊ പ്പിച്ചു. ദേഹത്തു സ്പര്‍ശിച്ചാല്‍ ആരേയും ചെറുതാക്കുന്ന വടി യാണതെന്ന് അവള്‍ അറിഞ്ഞിരുന്നില്ല! വിരലോളമായ നന്ദനയ്ക്ക് പഴയ രൂപത്തിലേക്കെത്തണമെങ്കില്‍ പിന്നിടേണ്ടതോ ഒരു ചാന്ദ്ര മാസവും. അങ്ങനെ, പൗര്‍ണമി മുതല്‍ പൗര്‍ണമി വരെയുള്ള നന്ദനമോളുടെ ‘വനവാസ’ത്തിന്റെ കഥയാണിത്. ‘പൗര്‍ണമി മുതല്‍ പൗര്‍ണമി വരെ’. ശ്രീജിത്ത് മൂത്തേടത്ത്. എച്ആന്‍ഡ്‌സി ബുക്‌സ്. വില 199 രൂപ.