2025 ഫെബ്രുവരി 14നാണ് രാജ്യവ്യാപകമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ബിഇ 6, എക്സ്ഇവി 9ഇ ഇലക്ട്രിക് എസ്യുവികള്‍ക്കുള്ള ബുക്കിംഗ് ആരംഭിച്ചത്. ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം തന്നെ, രണ്ട് മോഡലുകളും ആകെ 30,179 ഓര്‍ഡറുകള്‍ നേടി, ഇവി വിഭാഗത്തില്‍ ഒരു പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. മൊത്തം ഓര്‍ഡറുകളുടെ 56 ശതമാനം പ്രീ-ബുക്കിംഗുകള്‍ എക്സ്ഇവി 9ഇ ന് ലഭിച്ചു, ബാക്കി 44 ശതമാനം ബിഇ 6 നുള്ളതാണ്. വലിയ 79 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കില്‍ മാത്രം ലഭ്യമായ ടോപ്പ്-എന്‍ഡ് പാക്ക് ത്രീ വേരിയന്റിന് ഉയര്‍ന്ന ഡിമാന്‍ഡാണ്, മൊത്തം ബുക്കിംഗുകളുടെ 73 ശതമാനവും. പാക്ക് ത്രീ വേരിയന്റിന്റെ ഡെലിവറികള്‍ മാര്‍ച്ച് പകുതിയോടെ ആരംഭിക്കുമെന്നും പാക്ക് ത്രീ സെലക്ട്, പാക്ക് ടു എന്നിവ യഥാക്രമം ജൂണ്‍, ജൂലൈ മാസങ്ങളില്‍ വാങ്ങുന്നവര്‍ക്ക് കൈമാറുമെന്നും കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. പാക്ക് വണ്‍ എബൗവ്, പാക്ക് വണ്‍ എന്നിവയുടെ ഡെലിവറികള്‍ ഓഗസ്റ്റില്‍ ആരംഭിക്കും.
പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് മഹീന്ദ്ര ഇവി ബുക്കിംഗ്
