ശസ്ത്രക്രിയക്കിടെ ആലപ്പുഴയിൽ മരിച്ച ആശയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശസ്ത്രക്രിയയിൽ നിരവധി സങ്കീർണതകൾ ഉണ്ടായതിനെ തുടർന്ന് ഹൃദയാഘാതം സംഭവിക്കുകയും, ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു എന്നാണ്പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.വെള്ളിയാഴ്ച രാവിലെയാണ് ആശയെ കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കിടെ അമിത രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.കടപ്പുറം ആശുപത്രി അധികൃതരുടെ വീഴ്ചയാണ് സംഭവത്തിനുപിന്നിലെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പരാതി നൽകിയിരുന്നു.