ഫ്രാൻസിസ് മാർപാപ്പ ദുബായിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചക്കോടിയിലേക്ക് വെള്ളിയാഴ്ച തിരിക്കാനിരുന്നതായിരുന്നു എന്നാൽ മാർപാപ്പ യാത്ര റദ്ദാക്കിയതായി വത്തിക്കാൻ വിശദമാക്കി. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി അദ്ദേഹം ചികിൽസയിലായിരുന്നു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും യാത്ര ഒഴിവാക്കണമെന്ന ഡോക്ടർമാരുടെ നിർദേശം കണക്കിലെടുത്താണ് യാത്ര റദ്ദാക്കിയതെന്ന് വത്തിക്കാനിലെ വക്താവ് അറിയിച്ചു.
ആഗോള കാലാവസ്ഥ ഉച്ചക്കോടിയിൽ മാർപാപ്പ പങ്കെടുക്കില്ല
