ആരാണ് രാജ്യത്ത് മുസ്ലിം രാഷ്ട്ര വാദം ഉന്നയിക്കുന്നതെന്ന് പറയാനുള്ള ഉത്തരവാദിത്വം കെകെ ശൈലജ കാണിക്കണമെന്ന് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ഹിന്ദു രാഷ്ട്ര വാദം ഉന്നയിക്കുന്നവരെ എതിര്‍ക്കുന്നതിനൊപ്പം മുസ്ലിം രാഷ്ട്ര വാദം ഉന്നയിക്കുന്നവരെയും എതിര്‍ക്കണമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെകെ ശൈലജയുടെ നിയമസഭയിലെ പ്രസ്താവനക്കെതിരെയാണ് സലാമിന്റെ വിമർശനം. കുറ്റവാളിയെ പറയുമ്പോൾ ഭയപ്പെട്ട് നിരപരാധിയെയും ചേർത്ത് പറയുകയാണ് സിപിഎം. കെകെ ശൈലജയുടെ കയ്യിൽ എന്ത് തെളിവാണ് ഇക്കാര്യത്തിൽ ഉള്ളതെന്നും ആരെങ്കിലും അബദ്ധത്തിൽ പോലും അങ്ങനെയൊരു ആവശ്യം ഉന്നയിച്ചാൽ അതിനെ എതിർക്കുന്നവരുടെ കൂട്ടത്തിൽ മുസ്ലിം ലീഗ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.