കടലുണ്ടിപ്പുഴയുടെ തീരത്ത് താമസമാക്കിയ ദേശാടനക്കിളികളുടെ കൂട്ടത്തിലെ കിളിക്കുഞ്ഞാണ് പിങ്കു. പറക്കാന്‍ അവന് ചിറകുകള്‍ മുളച്ചുവരുന്ന അവസരത്തിലാണ് സ്വന്തം നാട്ടിലേക്ക് കിളിക്കൂട്ടം തിരിച്ചു പോകാന്‍ തീരുമാനിക്കുന്നത്. യാത്രാ മധ്യേ പിങ്കുവിന് അമ്മയെയും മറ്റു കിളികളെയും നഷ്ടമാകുന്നു. അമ്മയെത്തേടിയുള്ള പിങ്കുവിന്റെ യാത്ര ഏറെ രസകരമായി അവതരിപ്പിക്കുന്നു. കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കാനും വായിച്ചുല്ലസിക്കാനുമുള്ള നോവല്‍. ‘പിങ്കുവിന്റെ ആദ്യത്തെ ആകാശ യാത്ര’. ശ്രീലാല്‍ എ.ജി. മാതൃഭൂമി ബുക്‌സ്. വില 127 രൂപ.