പിണറായി ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രഖ്യാപനവും 32 ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറലും പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒആർ കേളു ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് തന്നെ മാതൃകയാണ് അതിദാരിദ്ര്യ മുക്ത പദ്ധതിയെന്നും മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നില്ല, ഉറങ്ങുന്നതിന് മുൻപേ അത്താഴ പഷ്ണിക്കാരുണ്ടോ എന്ന് വിളിച്ചു ചോദിക്കാറുണ്ടായിരുന്ന നമ്മുടെ പഴയ സംസ്‌കാരമാണ് പുതിയ രീതിയിൽ നടപ്പിലാക്കുന്നതെന്നും താഴെ തട്ടിൽ കിടക്കുന്ന ജനവിഭാഗങ്ങളോട് സംസ്ഥാന സർക്കാരിനുള്ള കരുതൽ കൂടിയാണ് ഈ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.