പിസി ജോര്‍ജിനൊപ്പം മകന് ഷോണ്‍ ജോര്‍ജും ബിജെപിയില്‍ ചേര്‍ന്നു.കേരള ജനപക്ഷം പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. പ്രകാശ് ജാവേദ്കര്, കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്രശേഖര്‍,വി മുരളീധരന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇവർ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ചാണ് അംഗത്വം സ്വീകരിച്ചത്.കേരളത്തിലെ ഇടതുപക്ഷത്തെയും പ്രതിപക്ഷത്തെയും പിസി ജോര്‍ജ് ഒരുപോലെ വിമര്‍ശിച്ചു.ഞാനുള്‍പ്പെട്ട ബിജെപിക്കാര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാനാണ് മത്സരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പിസി ജോര്‍ജ്, ജെപി നദ്ദയുമായും, അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും. ഉടന്‍തന്നെ ലയന സമ്മേളനം വിളിക്കും എന്നും പിസി ജോര്‍ജ് അറിയിച്ചു.
പിസി ജോര്‍ജിനൊപ്പം മകന് ഷോണ്‍ ജോര്‍ജും ബിജെപിയില്‍ ചേര്‍ന്നു
