സൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പന്‍ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രാവിന്‍കൂട് ഷാപ്പ്’. ഇപ്പോഴിതാ ഒരു ഗാനം വീഡിയോ സോംഗ് ആയി പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഷാര്‍പ്പ് ഷൂട്ടര്‍ എന്ന ഇംഗ്ലീഷ് ഗാനം ചിത്രത്തില്‍ ബേസില്‍ അവതരിപ്പിച്ചിരിക്കുന്ന പൊലീസ് കഥാപാത്രത്തെ പരിചയപ്പെടുത്താന്‍ ഉപയോഗിച്ചിരിക്കുന്ന ഒന്നാണ്. എസ് ഐ സന്തോഷ് എന്ന കഥാപാത്രത്തിന്റെ സ്വഭാവവിശേഷങ്ങളൊക്കെ ഈ ഗാനരംഗങ്ങളില്‍ കടന്നുവരുന്നുണ്ട്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് വിഷ്ണു വിജയ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലന്‍. ചാന്ദ്നി ശ്രീധരന്‍, ശിവജിത് പത്മനാഭന്‍, ശബരീഷ് വര്‍മ്മ, നിയാസ് ബക്കര്‍, രേവതി, വിജോ അമരാവതി, രാംകുമാര്‍, സന്ദീപ്, പ്രതാപന്‍ കെ എസ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് നിര്‍വ്വഹിച്ചിരിക്കുന്നു.