അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. സുഡാൻ സന്ദർശനത്തിനുശേഷം റോമിലേക്കു മടങ്ങവേയാണ് പ്രഖ്യാപനം. മാധ്യമപ്രവർത്തകർക്ക് നൽകിയ മറുപടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ലോക യുവത്വദിനാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യം പോർച്ചുഗലിലെ ലിസ്ബൺ സന്ദർശിക്കുമെന്നും അറിയിച്ചു.രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിലേക്കെത്തുന്നത്.
സെപ്റ്റംബറിൽ ഫ്രാൻസിലെ മാർസെല്ലിയിൽ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിലും പങ്കെടുക്കും. ഈ വർഷം മംഗോളിയ സന്ദർശിക്കാനും മാർപ്പാപ്പയ്ക്ക് പദ്ധതിയുണ്ട്. അങ്ങനെയെങ്കിൽ മംഗോളിയ സന്ദർശിക്കുന്ന ആദ്യ പോപ്പായിരിക്കും ഫ്രാൻസിസ് മാർപാപ്പ. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപ്പാപ്പയുടെ ഇന്ത്യൻ സന്ദർശനം. 1999 ൽ ജോൺപോൾ രണ്ടാമനായിരുന്നു അവസാനമായി ഇന്ത്യ സന്ദർശിച്ച മാർപാപ്പകഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം മാർപാപ്പ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. അധികം വൈകാതെ പോപ്പ് ഇന്ത്യയിലെത്തും എന്നിതന്നെയാണ് റിപ്പോർട്ട്. ഇന്ത്യയുടെ ക്ഷണം വലിയ സമ്മാനമായിട്ടാണ് കാണുന്നതെന്ന് മാർപാപ്പ പ്രതികരിച്ചതായി വിദേശ കാര്യ സെക്രട്ടറി .
വത്തിക്കാനിലെ പേപ്പൽ ഹൗസിലെ ലൈബ്രറിയിൽ വെച്ചായിരുന്നു മോദിയും മാർപാപ്പയും തമ്മിലുളള കൂടിക്കാഴ്ച്ച. കൂടിക്കാഴ്ച്ച ഒരു മണിക്കൂർ സമയം വരെ നീണ്ടു നിന്നിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും മാർപാപ്പയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ചയായിരുന്നു അത്. മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1955 ജൂണിൽ ജവാഹർലാൽ നെഹ്റുവാണ് മാർപ്പാപ്പയുമായി ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. 1981 ൽ ഇന്ദിര ഗാന്ധിയും, 1997 ൽ ഐ കെ ഗുജ്റാളും 2000 ൽ എ ബി വാജ്പേയിയും ജോൺപോൾ മാർപാപ്പയെ സന്ദർശിച്ചിരുന്നു.