മറിമായം താരങ്ങളായ മണികണ്ഠന് പട്ടാമ്പി, സലിം ഹസന് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഞ്ചായത്ത് ജെട്ടി’. ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ പുറത്തെത്തി. ജൂലൈ 26ന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ മണികണ്ഠന് പട്ടാമ്പി, സലിം ഹസന്, നിയാസ് ബക്കര്‍, വിനോദ് കോവൂര്‍, ഉണ്ണിരാജ്, മണി ഷൊര്‍ണൂര്‍, റിയാസ്, രാഘവന്, സജിന്‍, സെന്തില്‍, അരുണ്‍ പുനലൂര്‍, ആദിനാട് ശശി, ഉണ്ണി നായര്‍, രചന നാരായണന്‍കുട്ടി, സ്നേഹ ശ്രീകുമാര്‍, വീണ നായര്‍, രശ്മി അനില്‍, കുളപ്പുള്ളി ലീല, സേതുലക്ഷ്മിയമ്മ, ഷൈനി സാറ, പൗളി വിത്സന് കൂടാതെ അമ്പതിലധികം അഭിനേതാക്കളും എത്തുന്നു. ക്രിഷ് കൈമള്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് രഞ്ജിന് രാജ് സംഗീതം പകരുന്നു. സപ്തതരംഗ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഇന്‍ അസോസിയേഷന് വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. വര്‍ഷങ്ങളായി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ മറിമായം പരമ്പരയിലെ എല്ലാ താരങ്ങളും അഭിനയിക്കുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി.