ശരത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ഓപ്പറേഷന് റാഹത്ത്’. സംവിധാനം നിര്‍വഹിക്കുന്നത് മേജര്‍ രവിയാണ്. ആക്ഷന്‍ ത്രില്ലറായിരിക്കും ഓപ്പറേഷന് റാഹത്ത്. ശരത് കുമാറിന്റെ പാന്‍ ഇന്ത്യന്‍ ചിത്രമായ ഓപ്പറേഷന് റാഹത്തിന്റെ ഉദ്വേഗം നിറച്ച ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. നടന് ശരത് കുമാറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നാണ് ആകാംക്ഷയുളവാക്കി ഓപ്പറേഷന് റാഹത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. ടീസര്‍ നല്കുന്ന സൂചന ഗംഭീര ചിത്രമായിരിക്കും മേജര്‍ രവിയുടെ ഓപ്പറേഷന് റാഹത്തെന്നാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അര്ജുന് രവിയാണ്. തിരക്കഥ എഴുതുന്നത് കൃഷ്ണകുമാര്‍ കെയാണ്. ആഷ്ലിന് മേരി ജോയ് ആണ് ചിത്രത്തിന്റെ നിര്‍മാണം. സംഗീതം രഞ്ജിന് രാജാണ്. തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ആക്ഷന്‍ ചിത്രം ഓപ്പറേഷന് റാഹത്തിന്റെ വസ്ത്രാലങ്കാരം വി സായ് ബാബുവാണ്.
‘ഓപ്പറേഷന് റാഹത്ത്’ ടീസര്‍
