പാലക്കാട് കരിമ്പ അപകടത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ. അശാസ്ത്രീയ നിർമാണത്തിന് പരിഹാരം വേണം. ദുബായ് കുന്നിനും യുപി സ്കൂളിനും ഇടയിൽ അപകടം തുടർക്കഥയാണ്. അശാസ്ത്രീയ നിർമാണം പരിഹരിച്ച് വളവിൽ പുനർനിർമാണം വേണമെന്ന് കത്തിൽ എംപി ആവശ്യപ്പെട്ടു..മഴ പെയ്താൽ ഇവിടുത്തെ വളവ് അപകട കേന്ദ്രമാണെന്നും നാട്ടുകാർ പറയുന്നു. ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോൾ ഇവിടെ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങൾക്ക് കുറവൊന്നും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.
പാലക്കാട് കരിമ്പ അപകടത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ
