പാലക്കാട് പട്ടഞ്ചേരിയിൽ ഭീമൻ ബലൂൺ ഇറക്കി. പൊള്ളാച്ചിയിലെ ബലൂൺ ഫെസ്റ്റിൽ പറത്തിയ ബലൂൺ കനത്ത കാറ്റിൽ ദിശ തെറ്റിയതോടെ ബലൂൺ പട്ടഞ്ചേരിയിൽ സുരക്ഷിതമായി ഇറക്കുകയായിരുന്നു. ബലൂണിൽ മൂന്ന് യാത്രക്കാരുമുണ്ടായിരുന്നു. ഇന്ധനം തീർന്നതിനെ തുടർന്ന് അപകടത്തിൽപ്പെട്ട ഭീമൻ ബലൂൺ ആണ് പാലക്കാട് കന്നിമാരി മുള്ളൻതോട് പാടത്ത് ഇറക്കിയത്. തമിഴ്നാട് പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ രണ്ട് മക്കളും പറക്കലിനു നേതൃത്വം നൽകുന്ന രണ്ട് പേരുമാണ് ബലൂണിൽ ഉണ്ടായിരുന്നത്. പൊള്ളാച്ചിയിൽ തമിഴ്നാട് ടൂറിസം വകുപ്പ് നടത്തുന്ന ഫെസ്റ്റിന്റെ ഭാഗമായിട്ടായിരുന്നു ബലൂൺ പറപ്പിക്കൽ. സംഭവം അറിഞ്ഞ് കമ്പനി അധികൃതരും പൊലീസും സ്ഥലത്തെത്തി കുട്ടികളെ സുരക്ഷിതരാക്കി കൊണ്ടുപോയി. പാടത്തിറക്കിയ ബലൂൺ ചുരുട്ടിയെടുക്കുകയും ചെയ്തു. കര്‍ഷകനായ വേലായുധൻ കുട്ടിയുടെ പാടത്തായിരുന്നു ബലൂൺ ഇറക്കിയത്. പാടത്ത് ഞാറ് നട്ടിരിക്കുന്ന സമയം ആയിട്ടുകൂടി കുട്ടികളുടെ സുരക്ഷയെ കരുതി കര്ഷകൻ കൂടി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ബലൂൺ ഇടിച്ചിറക്കിയത്.
പാലക്കാട് വീണ്ടും ഭീമൻ ബലൂൺ ഇറക്കി
