ഏറ്റുമുട്ടലിലൂടെ 35 ഭീകരരെ വധിച്ചതായി പാക് സൈന്യം. ഓപ്പറേഷനിൽ 12 സൈനികർ കൊല്ലപ്പെട്ടെന്നും പാകിസ്ഥാൻ അറിയിച്ചു. രണ്ട് ഇടങ്ങളിലായാണ് തെഹ്രികെ താലിബാന്റെ ഭീകരരെ വധിച്ചത്. അഫ്ഗാൻ അതിർത്തിക്ക് സമീപമുള്ള ഭീകരരുടെ രണ്ട് ഒളിത്താവളങ്ങളിലായിരുന്നു ഓപ്പറേഷനെന്ന് പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് അറിയിച്ചു.
ഏറ്റുമുട്ടലിലൂടെ 35 ഭീകരരെ വധിച്ചതായി പാക് സൈന്യം
