നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിച്ച് നിവിന്‍ പോളി നായകനായ പടവെട്ട് ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും അടങ്ങിയ പ്ലേ ലിസ്റ്റ് യുട്യൂബിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിന്റെ സംഗീത സംവിധാനം ഗോവിന്ദ് വസന്ത ആയിരുന്നു. 31.47 മിനിറ്റ് ദൈര്‍ഘ്യത്തില്‍ ചിത്രത്തിലെ എട്ട് ഗാനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. 12 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് വലിയൊരു തുകയ്ക്കാണ് വാങ്ങിയത്. സൂര്യ ടിവിക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം. മാലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷക ജീവിതത്തിന്റെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തില്‍ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിച്ചിരിക്കുന്നത്. അദിതി ബാലന്, ഷമ്മി തിലകന്, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.