തിരുവനന്തപുരം ചാലയിൽ അതിഥി തൊഴിലാളികൾ തിങ്ങി പാർക്കുന്ന ലേബർ ക്യാമ്പിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി മിന്നൽ സന്ദർശനം നടത്തി. തിരുവനന്തപുരം മേയർ എസ്. ആര്യ രാജേന്ദ്രനും, ലേബർ കമ്മീഷണർ കെ.വാസുകി ഐ എ എസും, അഡീഷണൽ ലേബർ കമ്മീഷണർ കെ എം.സുനിലും, ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
മൂന്നു നില കെട്ടിടത്തിന്റെ ഓരോ നിലയും സംഘം പരിശോധിച്ചു. അനധികൃതമായി പ്രവർത്തിക്കുന്ന ലേബർ ക്യാമ്പ് അടച്ചുപൂട്ടാൻ നഗരസഭ നിർദേശം നൽകി. കെട്ടിടത്തിൽ അനധികൃത നിർമ്മാണം ഉണ്ടെങ്കിൽ പൊളിച്ചു മാറ്റുന്നതിനും, കെട്ടിടത്തിൽ ലൈസൻസ് ഇല്ലാത്ത കടകൾ പ്രവർത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും നിർദേശം നൽകി.
അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഇൻറർ സ്റ്റേറ്റ് മൈഗ്രൻറ് വർക്ക് മാൻ ആക്ട്-1979 പ്രകാരം കോൺട്രാക്ടർക്ക് ലേബർ കമ്മീഷണറേറ്റ് നോട്ടീസ് നൽകും. അതിഥി തൊഴിലാളികളെ അടിയന്തിരമായി മാറ്റി താമസിപ്പിക്കണമെന്നുo ലേബർ കമ്മീഷണറേറ് കോൺട്രാക്ടറോട് നിർദേശിച്ചു