സാലറി ചലഞ്ചിലെ നിര്‍ബന്ധിതമെന്ന വ്യവസ്ഥ സര്‍ക്കാര്‍ ഒഴിവാക്കാത്തതില്‍ പ്രതിഷേധിച്ച് സമ്മത പത്രം നല്‍കില്ലെന്നു പ്രതിപക്ഷ സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ സമ്മതപത്രം നല്‍കാത്തവരേയും സമ്മതമായി കരുതി അഞ്ചു ദിവസത്തെ ശമ്പളം പിടിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരടക്കമുള്ള കുറഞ്ഞ ശമ്പളം വാങ്ങുന്നവരടക്കം സര്‍ക്കാര്‍ ജീവനക്കാരിലുണ്ടെന്നും നിര്‍ബന്ധിത പിരിവു വേണ്ടെന്നുമായിരുന്നു പ്രതിപക്ഷ സംഘടനകള്‍ സര്‍ക്കാരിനു മുന്നില്‍ വെച്ചത്. ഈ തസ്തികയിലുള്ളവരും അഞ്ചു ദിവസ ശമ്പളം നല്‍കാനുദ്ദേശിക്കുന്നവര്‍ക്ക് അതാകാമെന്നും നിലപാടെടുത്തു. എന്നാല്‍ ഇതിനു വിരുദ്ധമായി സാലറി ചലഞ്ചുമായി പുറത്തിറങ്ങിയ ഉത്തരവില്‍ നിര്‍ബന്ധിത ശമ്പളമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയതിലാണ് പ്രതിപക്ഷ സംഘടനകളുടെ എതിര്‍പ്പ്.
സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന് പ്രതിഷേധം
