ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തിയ ബഹാവൽപൂർ ആക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി ഭീകര സംഘടന സമ്മതിച്ചു. വൈറലായ ഒരു വീഡിയോയിൽ, ജെയ്‌ഷ് കമാൻഡർ മസൂദ് ഇല്യാസ് കശ്മീരി സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം സംസാരിക്കുന്നുണ്ട്. ഭീകര സംഘടനയ്ക്കുണ്ടായ നഷ്ടങ്ങൾ കശ്മീരി തുറന്നു സമ്മതിച്ചു. മെയ് ഏഴിന് ബഹാവൽപൂരിലെ ജമിയ മസ്ജിദ് സുബ്ഹാൻ അല്ലാഹ് എന്ന ജെയ്‌ഷ് ആസ്ഥാനത്ത് ഇന്ത്യ നടത്തിയ ആക്രമണത്തിൽ അസറിന്റെ കുടുംബം ‘ചിതറിപ്പോയി’ എന്ന് കശ്മീരി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ നടത്തിയ ബഹാവൽപൂർ ആക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായി ഭീകര സംഘടന സമ്മതിച്ചു
