ഒകയ ഇവി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഫാസ്റ്റ് എഫ്2എഫ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 83,999 രൂപ പ്രാരംഭ വിലയില്‍ ആണ് വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ലോഡിന് അനുസരിച്ച് 55 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും സ്‌കൂട്ടറിന് കഴിയും. ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും സ്പ്രിംഗ് ലോഡഡ് ഹൈഡ്രോളിക് റിയര്‍ ഷോക്ക് അബ്സോര്‍ബറുകളും സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിആര്‍എല്‍ ഹെഡ് ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവയുമായാണ് ഇത് വരുന്നത്. മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് സിയാന്‍, മാറ്റ് ഗ്രീന്‍, മെറ്റാലിക് ഗ്രേ, മെറ്റാലിക് സില്‍വര്‍, മെറ്റാലിക് വൈറ്റ് എന്നീ 6 നിറങ്ങളില്‍ ഒകായ ഫാസ്റ്റ് എഫ്2എഫ് ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാണ്. ഒകായ ഇവി ബാറ്ററിക്ക് രണ്ട് വര്‍ഷവും 20,000 കിലോമീറ്ററും വാറന്റി വാഗ്ദാനം ചെയ്യുന്നു. 10 ഇഞ്ച് ട്യൂബ്ലെസ് ടയറിലാണ് ഇ-സ്‌കൂട്ടര്‍ ഓടുന്നത്. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. ഇത് ഇക്കോ, സിറ്റി, സ്‌പോര്‍ട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു.