1.45 ദശലക്ഷം വില്‍പ്പന നാഴികക്കല്ല് മറികടന്ന് ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ എന്‍ടോര്‍ക്ക് സ്‌കൂട്ടര്‍. 2022 ഏപ്രിലില്‍ സ്‌കൂട്ടര്‍ ഒരുദശലക്ഷം വില്‍പ്പന മാര്‍ക്ക് പിന്നിട്ടിരുന്നു. 2023 മാര്‍ച്ച് വരെ 12,89,171 യൂണിറ്റുകള്‍ വിറ്റു. 2019 സാമ്പത്തിക വര്‍ഷം മുതല്‍ കയറ്റുമതി ചെയ്ത 165,947 യൂണിറ്റുകളുടെ സഞ്ചിത വില്‍പ്പനയും ചേര്‍ത്താണ് 1.45 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നത്. ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപ്പിറ്റര്‍, സുസുക്കി ആക്സസ് എന്നിവയ്ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നാലാമത്തെ സ്‌കൂട്ടറാണ് എന്‍ടോര്‍ക്ക്. നിലവില്‍, എന്‍ടോര്‍ക്ക്, റേസ് എഡിഷന്‍, സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍, റേസ് എക്സ്പി, റേസ് എക്സ്ടി എന്നിങ്ങനെ അഞ്ച് വേരിയന്റുകളില്‍ ഇത് വാങ്ങാന്‍ ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകള്‍ക്ക് 9.4 ബിഎച്ച്പി പവറും 10.5 എന്‍എം ടോര്‍ക്കും നല്‍കുന്ന എഞ്ചിന്‍ ലഭിക്കുമ്പോള്‍, റേസ് എക്സ്പിക്കും റേസ് എക്സ്ടിക്കും അല്‍പ്പം കൂടുതല്‍ ശക്തമായ പവര്‍ട്രെയിന്‍ ലഭിക്കുന്നു. ഈ എഞ്ചിന്‍ 10.2 ബിഎച്ച്പി പവറും 10.8 എന്‍എം ടോര്‍ക്കും നല്‍കുന്നു. ടിവിഎസ് എന്‍ടോര്‍ക്ക് സ്‌കൂട്ടറിന്റെ എക്‌സ്-ഷോറൂം വില ശ്രേണി ഡ്രം ബ്രേക്ക് വേരിയന്റിന് 77,300 രൂപയില്‍ നിന്ന് ആരംഭിക്കുന്നു. എക്‌സടി ട്രിമ്മിന് 103,000 രൂപയാണ് എക്‌സ്-ഷോറൂം വില.