ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് സെറ്റിങ്സില്‍ ഡിഫോര്‍ട്ടായി മീഡിയ ക്വാളിറ്റി സെറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ അപ്ഡേറ്റ്. വാട്സ്ആപ്പ് വഴി ചിത്രങ്ങള്‍ അയക്കുന്നവര്‍ക്ക് എച്ച്ഡി മോഡ് തെരഞ്ഞെടുത്ത് മികച്ച നിലവാരമുള്ള ചിത്രങ്ങള്‍ അയക്കാം. നേരത്തെ ബീറ്റ ടെസ്റ്റര്‍മാര്‍ക്ക് മാത്രം ലഭ്യമായിരുന്ന ഫീച്ചര്‍ ഇപ്പോള്‍ ആപ്പിന്റെ സ്ഥിരമായ പതിപ്പിലേക്ക് എത്തുകയാണ്. ഈ അപ്ഡേറ്റ് ഉപയോഗിച്ച്, വാട്ട്സ്ആപ്പില്‍ വിഡിയോകളോ ചിത്രങ്ങളോ അയക്കാന്‍ പ്രത്യേകം എച്ച്ഡി മോഡ് തിരഞ്ഞെടുക്കേണ്ടതില്ല. മീഡിയ അപ്ലോഡ് ക്വാളിറ്റി ഓപ്ഷനില്‍ നിങ്ങള്‍ക്ക് എച്ച്ഡി ഡിഫോള്‍ട്ടായി സെറ്റ് ചെയ്യാം. സെറ്റിങ്സ് > സ്റ്റോറേജ് ആന്‍ഡ് ഡാറ്റയില്‍ ഓപ്ഷന് ലഭ്യമാകും.
ഇനി എച്ച്ഡി നിലവാരമുള്ള ചിത്രങ്ങള്‍ അയക്കാം
