കെട്ടുറപ്പുള്ള കഥ. പാലക്കാടിന്റെ മൊഴിവഴക്കം… നൂറ് മുപ്പതു പെറ്റ മുത്തിയുടെ ആള്‍രൂപമായ അമ്മിണിയെന്ന നെടുന്തൂണ് കഥാപാത്രം. അമ്മിണിയുടെ ജീവിതനിഗൂഢതകളിലേക്കു വായനക്കാരെ നയിക്കുന്നത് പത്തായപ്പുരയില്‍ മരുമകളായി വന്ന ശൈലജയാണ്. മേതില്‍ രാജേശ്വരി എന്ന എഴുത്തുകാരിയുടെ ധിഷണ ഈ നോവലില്‍ ഉടനീളം കാണാം. കഥാശില്‍പ്പത്തിലും മൊഴിയിലും അതീവ ജാഗ്രത കാട്ടുന്നു. സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും ഭാവനയും സമന്വയിച്ചുകൊണ്ട് നാട്ടുമൊഴികളുടെ സൗന്ദര്യം ആവിഷ്കരിക്കുന്ന നോവല്‍. ‘നൂറു മുപ്പതു പെറ്റ മുത്തി’. മേതില്‍ രാജേശ്വരി. മാതൃഭൂമി ബുക്സ്. വില 285 രൂപ.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan