മഹീന്ദ്ര അഞ്ച് ഡോര്‍ ഥാറില്‍ എഡിഎഎസ് സുരക്ഷാ ഫീച്ചറുകള്‍ സജ്ജീകരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ എസ്യുവിയുടെ 5-ഡോര്‍ ടെസ്റ്റ് പതിപ്പിന്റെ ഇന്റീരിയര്‍ ഐആര്‍വിഎമ്മിന് തൊട്ടുപിന്നില്‍ സ്ഥിതിചെയ്യുന്ന ഒരു ചതുരാകൃതിയിലുള്ള ഡിസൈന്‍ വെളിപ്പെടുത്തി. എഡഎഎസ് ക്യാമറ സജ്ജീകരണത്തിന് ഇത് ഉപയോഗിക്കുന്നു. മഹീന്ദ്ര എകസ്യുവി700ന് സമാനമായ എഡിഎഎസ് ഫീച്ചറുകള്‍ ഥാര്‍ 5-ഡോറിന് ലഭിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഥാര്‍ 5-ഡോറിന് എഡിഎഎസ് സാങ്കേതികവിദ്യ ലഭിച്ചാല്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, സ്മാര്‍ട്ട് പൈലറ്റ് അസിസ്റ്റ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ട്രാഫിക് സൈന്‍ റെക്കഗ്‌നിഷന്‍, ഡ്രൈവര്‍ അലേര്‍ട്ട് ഡിറ്റക്ഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ലഭിക്കും. ഇതോടൊപ്പം, ഈ ഓഫ്റോഡ് എസ്യുവിക്ക് ആറ് എയര്‍ബാഗുകള്‍, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, 360 ഡിഗ്രി ക്യാമറ, എല്ലാ വീലുകള്‍ക്കും നാല് ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങിയ സവിശേഷതകളും ഉണ്ടായിരിക്കും. ഥാര്‍ 5-ഡോര്‍ 6 കളര്‍ ഓപ്ഷനുകളില്‍ ലോഞ്ച് ചെയ്യാന്‍ സാധ്യതയുണ്ട്. 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ടര്‍ബോ ഡീസല്‍ എഞ്ചിനുകളായിരിക്കും ഹൃദയം. ഇവയുടെ എഞ്ചിനെയും ശക്തിയെയും കുറിച്ച് പറയുമ്പോള്‍ 152 ബിഎച്പി കരുത്തും 320 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും അഞ്ച് ഡോര്‍ ഥാറില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *