ഈ വർഷത്തെ സമാധാനത്തിനുള്ള നോബേൽ പുരസ്ക്കാരം ബെലറൂസ് മനുഷ്യാവകാശ പ്രവർത്തകനും രണ്ട് മനുഷ്യാവകാശ, യുദ്ധ വിരുദ്ധ സംഘടനകളും പങ്കിട്ടു. ബെലറൂസിലെ മനുഷ്യവകാശ പ്രവർത്തകൻ അലെയ്സ് ബിയാലിയറ്റ്സ്കിയും റഷ്യ, യുക്രൈൻ മനുഷ്യാവകാശ സംഘടനകളുമാണ് പുരസ്കാരം പങ്കിട്ടത്. ബലാറൂസിലെ മനുഷ്യാവകാശ പ്രവർത്തകനായ അലേയ്സ് ബിയലാട്സ്കി ജയിലിലാണ്. ബെലാറൂസിലെ ഏകാധിപതി അലക്‌സാണ്ടർ ലുകാഷെങ്കോയ്ക്ക് എതിരെ നിരന്തരം ജനാധിപത്യ സമരം നടത്തുന്ന വ്യക്തിയാണ് അലേയ്സ് ബിയലാട്സ്കി.
നിയമ ലംഘനം നടത്തുന്ന ബസുകൾ പിടികൂടാൻ ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ്. മോട്ടോർ വാഹന വകുപ്പ് നാളെ മുതൽ ഈ മാസം16 വരെ സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്. വടക്കാഞ്ചേരിയിലെ ബസ് അപകടത്തിന് പിന്നാലെ നിയമനടപടികളും പരിശോധനകളും കർശനമാക്കുന്നതിന്റെ ഭാഗമായാണ് സ്പെഷ്യൽ ഡ്രൈവ്. പത്തനംതിട്ട റാന്നിയിൽ കുട്ടികളുമായി ടൂർ പോയ ബസ് ഉദ്യോഗസ്ഥര്‍ തടഞ്ഞിട്ടു.എറണാകുളത്തും കോഴിക്കോട്ടും തൃശ്ശൂരിലും നിയമലംഘനങ്ങൾക്ക് പിഴയീടാക്കി.
അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് അവസാനിപ്പിക്കാൻ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി. ലൈൻ ട്രാഫിക് സംവിധാനം ഉടൻ നടപ്പാക്കണമെന്നും റോഡിലെ നിയമ ലംഘനങ്ങളിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.വടക്കഞ്ചേരിയിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ 9 പേരുടെ അപകട മരണം ഹൃദയഭേദകമാണെന്ന് കോടതി വ്യക്തമാക്കി. റോഡ് സുരക്ഷയുടെ മുഴുവൻ ഉത്തരവാദിത്തവും റോഡ് സേഫ്റ്റി കമ്മീഷണർകൂടിയായ ട്രാൻസ്പോർട്ട് കമ്മീഷണർക്കാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.വടക്കഞ്ചേരി അപകടത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി കോടതിയിൽ ഹാജരായ ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് അറിയിച്ചു.
പാലക്കാട് വടക്കഞ്ചേരിയിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ മൂന്ന് കെഎസ്ആർടിസി യാത്രക്കാർക്കുള്ള ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ വീതം വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. അടിയന്തര സഹായം എന്ന നിലയിൽ രണ്ട് ലക്ഷം രൂപ തിങ്കളാഴ്ച തന്നെ അപകടത്തിൽ മരിച്ച രോഹിത് രാജിന്‍റെ കുടുംബത്തിന് കൈമാറും. ബാക്കിയുള്ള എട്ട് ലക്ഷം രൂപ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ലഭ്യമാക്കും.
കൊല്ലപ്പെട്ട ബിജെപി നേതാവ് ജയകൃഷ്ണൻ മാസ്റ്ററുടെ സഹോദരി ഗിരിജക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തു .കോടിയേരിയുടെ മരണം സംബന്ധിച്ച വാർത്തയ്ക്ക് താഴെ വിദ്വേഷ കമൻ്റ് ഇട്ടതിനാണ് കേസ്. കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്.ഗിരിജയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തൊക്കിലങ്ങാടി സ്കൂളിലേക്ക് എസ് എഫ് ഐ മാർച്ച് നടത്തി.അതേ സമയം കെടി ജയകൃഷ്ണൻ മാസ്റ്ററെ കൊന്നിട്ടും കലി തീരാതെ ആ കുടുംബത്തെയും വേട്ടയാടുന്ന നടപടി ഫാസിസമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി. പൊലീസിൻ്റേത് പ്രതികാര നടപടി ആണെന്ന് ബിജെപി ആരോപിച്ചു
ഒരു നായ തന്നെ തലസ്ഥാനത്ത് സാമീപ പ്രദേശങ്ങളിലെ ആളുകളെ കടിച്ചു. എല്ലാവരും ചികിത്സയിൽ . 25 പേർക്കാണ് അക്രമാസക്തമായ തെരുവ് നായയുടെ കടിയേറ്റത്. വിളവൂർക്കലിൽ വെച്ചാണ് പത്ത് വയസുള്ള വിദ്യാർത്ഥി അടക്കമുല്ല ആളുകൾക്ക് കടിയേറ്റത്.
https://youtu.be/-fn9Ob2HejQ