സുൽത്താൻ ബത്തേരി നഗരസഭ നടപ്പാക്കിയ ‘ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ’ പദ്ധതിക്ക് നീതി ആയോഗിന്റെ ദേശീയ പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് നഗരസഭയ്ക്ക് ലഭിച്ചത്. ഇതോടെ വിദ്യാഭ്യാസ മേഖലയിൽ പുരസ്കാരം നേടുന്ന കേരളത്തിലെ ഏക നഗരസഭയായി മാറി സുൽത്താൻ ബത്തേരി. കോവിഡ് മഹാമാരിക്ക് ശേഷം സ്കൂളിലെത്താത്ത കുട്ടികളെ തിരികെ കൊണ്ടുവരാനും സ്കൂളിനെ കുട്ടികളുടെ ഇഷ്ടയിടമാക്കി മാറ്റാനുമാണ് കഴിഞ്ഞ നാല് വർഷമായി പദ്ധതി നടപ്പിലാക്കുന്നത്.കായിക പരിശീലനം, തനത് ഗോത്രകലകളുടെ പരിശീലനം, ശാസ്ത്ര-പ്രവൃത്തി പരിചയ മേളകൾക്ക് പ്രത്യേക പരിശീലനം, കുട്ടികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിങ്, സ്കൂളുകളിൽ ഹാപ്പിനസ് പാർക്ക്, ഹാപ്പിനസ് മിറർ എന്നിവ പദ്ധതിയുടെ പ്രധാന ഘടകങ്ങളാണ്.
സുൽത്താൻ ബത്തേരി നഗരസഭ നടപ്പാക്കിയ പദ്ധതിക്ക് നീതി ആയോഗിന്റെ ദേശീയ പുരസ്കാരം
