ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കാവസാക്കി വേര്‍സിസ് 1100 ന്റെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 12.90 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് ഈ കാവസാക്കി ബൈക്ക് വിപണിയില്‍ എത്തിയിരിക്കുന്നത്. മുമ്പത്തേതിനേക്കാള്‍ ഈ ബൈക്കിന്റെ എഞ്ചിന്‍ ശേഷി കമ്പനി അല്‍പ്പം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ബൈക്കിലെ അപ്ഡേറ്റിന് ശേഷവും കമ്പനി ഈ മോട്ടോര്‍സൈക്കിളിന്റെ വില കുറച്ചിട്ടുണ്ട്. കാവസാക്കി വേഴ്സിസ് 110 ന്റെ വില മുന്‍ മോഡലിനെ അപേക്ഷിച്ച് വില ഒരു ലക്ഷം രൂപ കുറവാണ്. ബേസ് ട്രിം, എസ്, എസ്ഇ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വരുന്നത്. എന്നാല്‍ ഈ ബൈക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് മാത്രമേ ഇന്ത്യയില്‍ ലഭ്യമാകൂ. കാവസാക്കിയുടെ ഈ പുതിയ മോഡലില്‍ 1099 സിസി, ലിക്വിഡ്-കൂള്‍ഡ്, ഇന്‍ലൈന്‍ 4-സിലിണ്ടര്‍, ഡിഒഎച്ച്‌സി എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. ഈ കാവസാക്കി ബൈക്കിന്റെ എഞ്ചിന്‍ ശേഷി വര്‍ദ്ധിച്ചതിനാല്‍, ബൈക്കിന്റെ ശക്തിയും വര്‍ദ്ധിച്ചു.