ബാല്‍ക്കണിയിലെ വല
ബാല്‍ക്കണിയില്‍നിന്നു കുട്ടികള്‍ താഴേക്കു വീഴുമോ? വളരെ ഉയരമുള്ള കെട്ടിടങ്ങളിലെ അപാര്‍ട്ടുമെന്റുകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ഏറ്റവും വലിയ ആശങ്കയാണിത്. കളിച്ചുല്ലസിക്കുന്ന കുട്ടികള്‍ ബാല്‍ക്കണിയുടെ കൈവരികള്‍ക്കു മുകളിലൂടെ താഴേക്കുവീഴാതിരിക്കാന്‍ പലരും ബാല്‍ക്കണിയുടെ അരികുകളില്‍ നെറ്റ് സ്ഥാപിക്കാറുണ്ട്. സുരക്ഷാവലയുണ്ടെങ്കില്‍ കുട്ടികള്‍ താഴേക്ക് വീഴില്ലെന്ന് ഉറപ്പാക്കാം. ഇത്തരത്തില്‍ സ്ഥാപിച്ച ഒരു സുരക്ഷാവലയുടെ ഉറപ്പ് പരിശോധിക്കാന്‍ സുരക്ഷാ വലയിലേക്കു ഒരാള്‍ ചാടുന്ന വീഡിയോ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ്. ബാല്‍ക്കണിയില്‍ നിന്ന് വലയ്ക്കുള്ളിലേക്ക് ഇറങ്ങി ചാടിയും വലകുലുക്കിയും സുരക്ഷ ഉറപ്പാക്കുന്നത് വീഡിയോയില്‍ കാണാം. ഉയരങ്ങളില്‍നിന്നുള്ള ദൃശ്യങ്ങള്‍ എല്ലാവര്‍ക്കും ആനന്ദം പകരുന്ന ബാല്‍ക്കണി കുഞ്ഞുങ്ങള്‍ക്ക് എന്നും സുരക്ഷാ ഭീഷണിയുമാണ്.