ഗവർണർക്കെതിരെ പ്രതിഷേധവുമായി വീണ്ടും എസ്എഫ്ഐ. സര്‍വകലാശാലകളിലെ സംഘപരിവാര്വത്കരണത്തിനെതിരെയാണ് ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധിക്കുന്നത്.എറണാകുളത്ത് കളമശേരിയിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കി. യൂണിവേഴ്സിറ്റി ചാൻസിലർ കൂടിയായ ഗവർണർക്കെതിരെ കരിങ്കൊടി പ്രതിഷേധമാണ് നടത്താൻ ഉദ്ദേശിക്കുന്നതെന്ന് എസ്എഫ്ഐ പറഞ്ഞു.സ്ഥലത്തെത്തിയ പൊലീസ്, പ്രവര്‍ത്തകരോട് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല, പിന്നീട്അറസ്റ്റ് ചെയ്ത് നീക്കേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. തുടർന്ന് കരിങ്കൊടിയുമായി വന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ മടങ്ങി പോവുകയായിരുന്നു.
ഗവർണർക്കെതിരെ പ്രതിഷേധവുമായി വീണ്ടും എസ്എഫ്ഐ
