വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ നിയോ സീരീസിലെ പുതിയ ഫോണ്‍ ആയ നിയോ 10ആര് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 െജെന് 3 പ്രോസസറാണ് ഇതിന് കരുത്തുപകരുക. ഏറ്റവും വേഗതയേറിയ പ്രോസസറുകളില്‍ ഒന്നാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. വില 30,000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് കരുതുന്നത്. 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 8/12 ജിബി റാമും 256/512 ജിബി സ്റ്റോറേജ് എന്നിവയുമായാണ് ഫോണ്‍ വിപണിയില്‍ എത്തുക. ബ്ലൂ വൈറ്റ് സ്ലൈസ്, ലൂണാര്‍ ടൈറ്റാനിയം എന്നി രണ്ട് കളര്‍ വേരിയന്റുകളില്‍ പുതിയ ഫോണ്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട്. 6,400 എംഎഎച്ച് ബാറ്ററിയോടെ വരുന്ന ഫോണിന് 80വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കാനും കഴിയും. പുതിയ ഫോണ്‍ അടുത്ത മാസം ഇന്ത്യയില്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.