നയന്‍താര നായികയാകുന്ന ഹൊറര്‍ ചിത്രം ‘കണക്റ്റി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അശ്വിന്‍ ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വിന്‍ ശരവണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. അശ്വിന്‍ ശരവണിന്റെ പുതിയ ചിത്രത്തില്‍ നയന്‍താരയ്ക്ക് ഒപ്പം അനുപം ഖേര്‍, ഹനിയ നഫീസ, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. തമിഴിലെ മികച്ച ഹൊറര്‍ ത്രില്ലറുകളായ ‘മായ’, ‘ഗെയിം ഓവര്‍’ എന്നീ സിനിമകള്‍ക്ക് ശേഷം അശ്വിന്‍ ശരവണന്റെ സംവിധാനത്തില്‍ വരുന്ന മറ്റൊരു ഹൊറര്‍ ത്രില്ലറാണ്’കണക്റ്റ്’. വിഘ്‌നേശ് ശിവന്റേയും നയന്‍താരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സാണ് ‘കണക്റ്റ്’ നിര്‍മിക്കുന്നത്. ഹനിയ നഫീസ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.