തമിഴ്‌നാട്ടിൽ മോദിക്കുള്ള സ്വീകാര്യത കണ്ടു ഡിഎംകെയ്ക്ക് ഉറക്കം നഷ്ടമായെന്നും വികസിത ഭാരതവും വികസിത തമിഴ്നാടും യാഥാർഥ്യം ആകണമെങ്കിൽ ബിജെപിക്ക് 400ന് മുകളിൽ സീറ്റ് കിട്ടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഇന്ത്യ സഖ്യമെന്നും ശക്തിയെ ആക്രമിക്കുന്നവരാണ് കോൺഗ്രസും ഡിഎംകെയും, അവർ നിരന്തരം ഹിന്ദുമതത്തെ അപമാനിക്കുന്നുവെന്നും ശക്തിയെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കുള്ള ആദ്യ പ്രഹരം ഏപ്രിൽ 19ന് തമിഴ്നാട് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കുള്ള ജനപിന്തുണ രാജ്യം ചർച്ച ചെയുന്നുവെന്ന് പ്രധാനമന്ത്രി സേലത്ത് നടന്ന പരിപാടിയിൽ സംസാരിക്കവെ വ്യക്തമാക്കി.