നമുക്കും മുമ്പ് ഈ ഭൂമിയില്‍ പല മനുഷ്യ ജാതികളുണ്ടായിരുന്നു. ഹോമോ ഇറക്ടസുകള്‍. ഹോമോ ഡെനിസോവനുകള്‍, ഹോമോ നിയാന്തര്താളുകള്… ഇങ്ങനെ പല മനുഷ്യജാതികളും പരിണമിച്ചും ഇടകലര്‍ന്നും സങ്കലനം ചെയ്തും സംജാതമായ മനുഷ്യഗണമാണ് ഹോമോ സാപിയന്‍സ് അഥവാ നാം ഒരു ഗുഹാ മനുഷ്യനും ആധുനിക മനുഷ്യനും തമ്മില്‍ ജൈവഘടനാപരമായ വ്യത്യാസങ്ങള്‍ പോലുമുണ്ട്. ഗുഹാമനുഷ്യനില്നിന്നും ആധുനിക മനുഷ്യനിലേക്കുള്ള പരിണാമം സാംസ്കാരികമായും സാമൂഹികമായും മാത്രം സംഭവിച്ച ഒന്നല്ല. അതിനൊക്കെ നമ്മെ പ്രാപ്തരാക്കിയത്. അതിലേ ക്കൊക്കെ നമ്മെ നയിച്ചത് നമ്മുടെ ജൈവഘടനയില്‍ സംഭവിച്ച വ്യതിയാന ങ്ങളാണ്. മനുഷ്യനില്‍തന്നെ സംഭവിച്ച ഉത്പരിവര്‍ത്തനങ്ങളാണ്. അതേക്കുറി ച്ചുള്ള ശാസ്ത്രീയമായ അന്വേഷണമാണ് ഈ പുസ്തകം. ‘നമ്മുടെ തലപ്പാവ്’. ഉണ്ണി ബാലകൃഷ്ണന്. ഡിസി ബുക്സ്. വില 569 രൂപ.
നമ്മുടെ തലപ്പാവ്
