സ്വിഫ്റ്റിന്റെ വില്പന കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയൊരു ബ്ലിറ്റ്സ് എഡിഷന് കൂടി പുറത്തിറക്കിയിരിക്കുകയാണ് മാരുതി സുസുക്കി. ആഘോഷ സീസണ് കണക്കിലെടുത്താണ് മാരുതി സുസുക്കി ബ്ലിറ്റ്സ് അവതരിപ്പിച്ചിരിക്കുന്നത്. ഹാച്ച് ബാക്ക് പ്രേമികളുടെ ഇഷ്ട താരമായ സ്വിഫ്റ്റിന്റെ ജനപ്രീതി കൂടുതല്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മോഡലായാണ് ലിമിറ്റഡ് എഡിഷന്റെ വരവ്. യന്ത്ര ഭാഗങ്ങളില്‍ മാറ്റമില്ലെങ്കിലും രൂപത്തിലും ഫീച്ചറുകളിലും മാറ്റവുമായാണ് ബ്ലിറ്റ്സ് എത്തുന്നത്. ഏകദേശം 39,500 രൂപയോളം വരുന്ന അധിക സൗകര്യങ്ങള്‍ വിലയില്‍ മാറ്റമില്ലാതെ മാരുതി സുസുക്കി ബ്ലിറ്റ്സ് എഡിഷനില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടു വകഭേദങ്ങളിലാണ് ബ്ലിറ്റ്സ് എഡിഷന്റെ വരവ്. 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ നാച്ചുറില് അസ്പയേഡ് പെട്രോള്‍ എന്ജിന് തന്നെയാണ് ബ്ലിറ്റ്സ് സ്വിഫ്റ്റിലുമുള്ളത്. ഈ എന്ജിന് 82 ബിഎച്ച്പി കരുത്തും 112 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍/ 5 സ്പീഡ് എഎംടി ഓപ്ഷനുകള്‍. പെട്രോള്‍ ഓണ്‍ലി, പെട്രോള്‍ സിന്‍എന്‍ജി എന്നിങ്ങനെ പവര്‍ട്രെയിന്‍ ഓപ്ഷനുകളുമുണ്ട്.
ബ്ലിറ്റ്സ് എഡിഷന് കൂടി പുറത്തിറക്കി മാരുതി
