നഗ്നോല്സവം
ജപ്പാനിലെ ചരിത്ര പ്രസിദ്ധമായ പുരുഷന്മാരുടെ നഗ്നോത്സവം. ചരിത്രത്തില്‍ ആദ്യമായി പുരുഷന്മാരുടെ നഗ്നോല്സവത്തില് 40 സ്ത്രീകള്‍ക്കും പങ്കെടുക്കാന്‍ അനുമതി. ഫെബ്രുവരി 22 നാണ് നഗ്നോല്സവം. കൊനോമിയ ഹഡക മത്്സുരി എന്നാണ് ഈ ഉല്‍സവത്തിന്റെ പേര്. ജപ്പാനിലെ ഐച്ചി പ്രിഫെക്ചറിലെ ഇനാസാവ പട്ടണത്തിലുള്ള കൊനോമിയ ദേവാലയത്തിലാണ് ഈ ഉല്‍സവം. 1650 വര്‍ഷത്തെ പാരമ്പര്യമുണ്ട് ഈ ഉല്‍സവത്തിന്. വെളുത്ത സോക്സും അരക്കെട്ട് മാത്രം മറയ്ക്കുന്ന ‘ഫണ്ടോഷി’ എന്ന ജാപ്പനീസ് വസ്ത്രവും മാത്രം ധരിച്ചാണ് പുരുഷന്മാര് പങ്കെടുക്കുക. പതിനായിരം പുരുഷന്മാരെങ്കിലും ഈ ഉല്‍സവത്തില്‍ പങ്കെടുക്കും. ഈ വര്‍ഷം, 40 സ്ത്രീകള്‍ക്ക് പങ്കെടുക്കാന്‍ അനുമതിയുണ്ടെങ്കിലും വസ്ത്രവും പരമ്പരാഗത ഹാപ്പി കോട്ടും ധരിക്കണം. പ്രത്യേക തരം പുല്ല് തുണിയില്‍ പൊതിഞ്ഞ് ആരാധനാലയത്തിലേക്കു കൊണ്ടുപോകുന്ന ‘നവോയിസാസ’ ചടങ്ങില്‍ മാത്രം പങ്കെടുക്കാനാണ് സ്ത്രീകള്‍ക്ക് അനുമതി. പുരുഷന്മാര് ആദ്യമണിക്കൂറുകളില്‍ ക്ഷേത്രപരിസരത്ത് ഓടുകയും തണുത്ത വെള്ളത്തില്‍ കുളിക്കുകയും ചെയ്തശേഷമാണ് പ്രധാന ക്ഷേത്രത്തിലേക്കു പ്രവേശിക്കുക. ക്ഷേത്രത്തിലെ പുരോഹിതന് 100 വടികള്‍ എറിയും. ഇതില്‍ രണ്ടു വടികള്‍ ഭാഗ്യവടികളാണ്. ഇവ സ്വന്തമാക്കുന്ന പുരുഷന്മാരെ സ്പര്‍ശിക്കുകയാണ് അടുത്ത ആചാരം. ഷിന്-ഓട്ടോക്കോ എന്നാണ് ഈ ചടങ്ങിന്റെ പേര്. വടി ലഭിച്ചവരെ സ്പര്‍ശിച്ചാല്‍ ഒരു വര്‍ഷത്തേക്ക് ഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം. വടി സ്വന്തമാക്കാനുള്ള തിരക്കിനിടയില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കാറുണ്ട്.