ബിജുമേനോന്‍ -സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ആന്‍ഡ് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘നടന്ന സംഭവം’ എന്നാണ് ചിത്രത്തിന്റെ പേര്. ‘ഒരു മെക്‌സിക്കന്‍ അപാരത’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണന്‍ സ്റ്റോറീസ് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. അനൂപ് കണ്ണന്‍, രേണു എ. എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. വിഷ്ണു നാരായണ്‍ ആണ് സംവിധാനം. ലാലു അലക്‌സ്, ജോണി ആന്റണി, ലിജോ മോള്‍ ജോസ്, ശ്രുതി രാമചന്ദ്രന്‍, സുധി കോപ്പ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. രാജേഷ് ഗോപിനാഥ് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോന്‍. ഛായാഗ്രഹണം മനേഷ് മാധവന്‍. എഡിറ്റര്‍ സൈജു ശ്രീധരന്‍, ടോബി ജോണ്‍. ആര്‍ട് ഡയറക്ടര്‍ ഇന്ദുലാല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെബീര്‍ മലവട്ടത്ത്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍. കോസ്റ്റ്യൂം സുനില്‍ ജോര്‍ജ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടേഴ്സ് ശ്രീജിത്ത് നായര്‍,സുനിത് സോമശേഖരന്‍.