മലയാളിക്ക് സുപരിചിതമാണ് മൈഥിലി എന്ന നാമം. പക്ഷെ ഒരു ഭാഷ എന്ന നിലയ്ക്ക് മൈഥിലി ഏറെ പരിചിതമല്ല. മൈഥിലിയില്‍ നിന്ന് 26 കഥകള്‍ സമാഹരിക്കുന്നു. ഏതു ഭാഷയില്‍ എഴുതപ്പെട്ടാലും കഥകളും കഥാപാത്രങ്ങളും അപരിചിതത്വം ജനിപ്പിക്കുകയില്ല. പുസ്തകത്താളുകള്‍ വേദികളാണ്. കഥാപാത്രങ്ങള്‍ തങ്ങളുടെ വേഷം അഭിനയിക്കുമ്പോള്‍ ഭാഷയ്ക്കതീതമായ ഭാവസംവേദനം സാധ്യമാകുന്നു. ‘മൈഥിലിക്കഥകള്‍’. എഡിറ്റര്‍ – ഡോ. പി.കെ രാധാമണി. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 285 രൂപ.