Untitled design 2025 06 12T152806.739

അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ത്യ തുടങ്ങിയ അന്വേഷണത്തിന് പിന്തുണയുമായി അമേരിക്കയിലെയും, ബ്രിട്ടനിലെയും സംഘം വൈകാതെയെത്തും. അട്ടിമറി തല്‍ക്കാലം സംശയിക്കുന്നില്ലെങ്കിലും സുരക്ഷ ഏജന്‍സികളുടേതടക്കം സഹകരണം അന്വേഷണ സംഘത്തിനുണ്ടാകും. ദുരന്തത്തിനിടയാക്കിയ വിമാനത്തിലെ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തിയ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അതിലെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. രണ്ടാമത്തെ ബ്ലാക്ക് ബോകിസിനായുള്ള തെരച്ചില്‍ തുടരുന്നു. പൈലറ്റുമാരുടെ സംഭാഷണം അടങ്ങുന്ന വോയിസ് ഡേറ്റ റെക്കോര്‍ഡടക്കമുള്ള വിവരങ്ങള്‍ ഇനി കിട്ടാനുള്ള ബ്ലാക്ക് ബോക്സിലാണുള്ളത്. ഇതിന് പുറമെയാണ് ഉന്നത തല വിദഗ്ധ സമിതിയേയും നിയോഗിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *