പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ എം.വി ഗോവിന്ദൻ്റെ അതിരൂക്ഷ വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും ജില്ലാ കമ്മിറ്റി അംഗങ്ങൾ സംഘടനാ ജോലികൾ ചെയ്തില്ലെന്നും അത് സംസ്ഥാന കമ്മിറ്റിയുടെ പരിശോധനയിൽ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.സിപിഎമ്മിന് പരമ്പരാഗത വോട്ട് കുറയുന്നത് ബിജെപിയുടെ വോട്ട് വർദ്ധനവാണെന്നത് പരിഗണിക്കണമെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. അതിനെ ആലങ്കാരിക പദപ്രയോഗങ്ങളിലൂടെ വിലയിരുത്തിയിട്ട് കാര്യമില്ല. ജില്ലാ സമ്മേളനത്തിലെ ചർച്ചക്ക് ശേഷമുള്ള മറുപടിയിലാണ് എം.വി ഗോവിന്ദൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ എം.വി ഗോവിന്ദൻ്റെ അതിരൂക്ഷ വിമർശനം
