ഡോ. വന്ദനാ ദാസിന്റെ മാതാപിതാക്കളുടെ മുന്നില്‍ മന്ത്രി വീണാ ജോര്‍ജ് കരഞ്ഞത് ഗ്ലിസറിന്‍ തേച്ചാണെന്ന തിരുവഞ്ചൂരിന്റെപ്രാസ്താവനയിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിപക്ഷത്തിന്റെ ഗവൺമെന്റ് വിരുദ്ധ പ്രചാരവേലയാണ് നടക്കുന്നത്. അതിനോട് പ്രതികരിക്കാനില്ല. പ്രതിപക്ഷ പ്രസ്താവനകൾ തരംതാഴ്ന്നു. ജനകീയ പ്രതിരോധ ജാഥയുടെ ഘട്ടത്തിൽ തന്നെ ഡോക്ടർമാർ തന്നോട് ആശുപത്രി സംരക്ഷണ നിയമം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ അതിന് കഴിഞ്ഞില്ല. ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ പ്രസ്താവനകൾ തരംതാഴുന്നുവെന്ന് എം വി ഗോവിന്ദൻ
![പ്രതിപക്ഷ പ്രസ്താവനകൾ തരംതാഴുന്നുവെന്ന് എം വി ഗോവിന്ദൻ 1 1200px MV Govindan Master](https://dailynewslive.in/wp-content/uploads/2023/05/1200px-MV_Govindan_Master.jpg)