പി വി അന്‍വര്‍ എം എല്‍ എ ഉയർത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ. പി വി അൻവർ, എസ് പി ഓഫീസിന് മുന്നിൽ നടത്തിയ സമരമടക്കമുള്ള വിഷയത്തിൽ സമയമെടുത്ത് പരിശോധിച്ച് നിലപാട് പറയാമെന്നാണ് എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. അൻവർ പാർട്ടിക്ക് മുകളിൽ വളരുന്നോയെന്ന ചോദ്യത്തിന് ‘പാർട്ടിക്ക് മുകളിൽ ആരും വളരില്ല’ എന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി.താനടക്കമുള്ളവർ പലപ്പോഴും പൊലീസിനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ എല്ലാ വിമർശനങ്ങളും ആവശ്യത്തിനേ പാടുള്ളു എന്നും സി പി എം സംസ്ഥാന സെക്രട്ടറി വിവരിച്ചു.